പി.ആര്‍ ശ്രീജേഷിന് ഐഎഎസ് നല്‍കണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി ഒളിമ്പിക് അസോസിയേഷന്‍

പി.ആര്‍ ശ്രീജേഷിന് ഐഎഎസ് നല്‍കണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി ഒളിമ്പിക് അസോസിയേഷന്‍

തിരുവനന്തപുരം: പാരീസ് ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ ജേതാവായ ഇന്ത്യന്‍ ഹോക്കി താരം പി.ആര്‍ ശ്രീജേഷിന് ഐഎഎസ് നല്‍കണമെന്നാവശ്യപ്പെട്ട് കേരള ഒളിമ്പിക് അസോസിയേഷന്‍. മുഖ്യമന്ത്രി പിണറായി വിജയന് ഇത് സംബന്ധിച്ച കത്തുനല്‍കി.

മറ്റൊരു മലയാളി താരത്തിനും അവകാശപ്പെടാനില്ലാത്ത നേട്ടങ്ങളുടെ പെരുമയാണ് ശ്രീജേഷിന്റെ ഇതിഹാസ തുല്യമായ കായിക ജീവിതത്തിലെന്ന് കത്തില്‍ പറയുന്നു. നിലവില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ജോയിന്റ് ഡയറക്ടറാണ് ശ്രീജേഷ്.

ടോക്യോ ഒളിമ്പിക്സില്‍ ടീമിനൊപ്പം വെങ്കലം നേടിയ ശ്രീജേഷ് പാരീസിലും ആ നേട്ടം ആവര്‍ത്തിച്ചിരുന്നു. ഒളിമ്പിക്സിന് ശേഷം വിരമിക്കല്‍ പ്രഖ്യാപിച്ച താരത്തിന് മെഡലോടെ അത് ഭംഗിയാക്കാനുമായി. ഇതിന് പിന്നാലെയാണ് കേരള ഒളിമ്പിക് അസോസിയേഷന്‍ താരത്തിന് ഐഎഎസ് പദവി നല്‍കി ആദരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.