കല്‍പ്പറ്റ: പ്രധാനമന്ത്രിയുടെ വയനാട് സന്ദര്‍ശനം വലിയ പ്രതീക്ഷ നല്‍കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വയനാട് ദുരന്തത്തില്‍ പ്രത്യേക സാമ്പത്തിക പാക്കേജ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദേഹം പറഞ്ഞു.
ദുരന്തങ്ങള്‍ ലഘൂകരിക്കുന്നതിന് ലോകോത്തര നിലവാരത്തിലുള്ള സംവിധാനങ്ങള്‍ നടപ്പാക്കണം. ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നതയില്ല. യുഡിഎഫ് ചര്‍ച്ച ചെയ്താണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കാന്‍ തീരുമാനിച്ചതെന്നും വി.ഡി സതീശന്‍ പറഞ്ഞു.
പാര്‍ട്ടിയുടെ നിര്‍ദേശ പ്രകാരമാണ് എംപിമാരോടും എംഎല്‍എമാരോടും പണം നല്‍കാന്‍ നിര്‍ദേശിച്ചത്. എല്ലാ വികസന പദ്ധതികളും സര്‍ക്കാര്‍ ആസൂത്രണം ചെയ്യുമ്പോള്‍ പ്രധാന ഘടകമായി പരിസ്ഥിതിയെ പരിഗണിക്കണം. അതുകൊണ്ടാണ് സര്‍ക്കാരിന്റെ കെ റെയില്‍ പോലുള്ള പല പദ്ധതികളും എതിര്‍ത്തത്. യുഡിഎഫ് വികസനത്തിനെതിരല്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.