കോട്ടയം: കത്തോലിക്ക കോൺഗ്രസ് കോട്ടയം നമ്പിയാകുളം യൂണിറ്റ് തല പ്രവർത്തനങ്ങൾ ഇന്ന് രാവിലെ എട്ട് മണിക്ക് എകെസിസി രൂപത ഡയറക്ടർ ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ ഉദ്ഘാടനം ചെയ്തു. വികാരി ഫാദർ ജോസ് നെല്ലിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. എകെസിസി രൂപതാ പ്രസിഡന്റ് ഇമ്മനുവേൽ നിധിരി, രൂപത ജനറൽ സെക്രട്ടറി ജോസ് വട്ടുകുളം, രൂപത വൈസ് പ്രസിഡന്റ് സി.എം. ജോർജ്, കർഷക വേദി ചെയർമാനും രൂപതാ സെക്രട്ടറിയുമായ ടോമി കണ്ണിറ്റ്മ്യാലിൽ, നമ്പിയാകുളം യൂണിറ്റ് പ്രസിഡന്റ് സക്കറിയാസ് നെല്ലിത്താനത്തുകലായിൽ എന്നിവർ ആശംസകൾ നേർന്നു.
നമ്പിയാകുളം യൂണിറ്റ് സെക്രട്ടറി സെബാസ്റ്റ്യൻ കെ. കെ. സ്വാഗതവും, യുണിറ്റ് ട്രഷറർ എബി എറങ്കരി കൃതജ്ഞതയും അർപ്പിച്ചു.. സമ്മേളനത്തോടൊപ്പം അടുക്കാളത്തോട്ടം മത്സരത്തിനുള്ള വിത്തുകളും വിതരണം ചെയ്തു