കത്തോലിക്ക കോൺഗ്രസ് പാലാ രൂപത സമിതിയുടെ നേതൃത്വത്തിൽ സൗജന്യ വിത്തുവിതരണം നടത്തി

കത്തോലിക്ക കോൺഗ്രസ് പാലാ രൂപത സമിതിയുടെ നേതൃത്വത്തിൽ സൗജന്യ വിത്തുവിതരണം നടത്തി

കടനാട്: കാർഷിക സംസ്കാരമാണ് നമ്മുടെ നാടിന്റ സംസ്കാരമെന്നും അത് സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും കടനാട് ഫൊറോന വികാരി ഫാ.അഗസ്റ്റിൻ അരഞ്ഞാണിപുത്തൻ പുര. കത്തോലിക്ക കോൺഗ്രസ് പാലാ രൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന പത്താമത് അടുക്കളത്തോട്ട മത്സരത്തിന്റെ മൂലമറ്റം സോൺ കർഷക സംഗമവും സൗജന്യ വിത്തുവിതരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഫാ.അഗസ്റ്റിൻ.

കാവുംകണ്ടം പള്ളി പാരീഷ് ഹാളിൽ നടന്ന സമ്മേളനത്തിൽ മേഖല പ്രസിഡന്റ് ബിനു വള്ളോം പുരയിടം അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ റവ ഡോ.ജോർജ് വർഗീസ് ഞാറക്കുന്നേൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. കാവും കണ്ടം പള്ളി വികാരി ഫാ. സ്കറിയ വേ കത്താനം അനുഗ്രഹ പ്രഭാഷണം നടത്തി.

ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചു പറമ്പിൽ, രൂപത പ്രസിഡന്റ് ഉമ്മാനുവൽ നിധീരി, ജനറൽ സെക്രട്ടറി ജോസ് വട്ടുകുളം, മുൻ സംസ്ഥാന പ്രസിഡന്റ് എം.എം. ജേക്കബ്, ,രൂപത സെക്രട്ടറി ലിബി തമ്പി, ട്രഷറർ ജോയ് കെ.മാത്യു, ജോസ് ജോസഫ് മലയിൽ, ഗ്ലോബൽ സമിതി അംഗം ലിസി കെ ഫെർണാണ്ടസ്, എഡ്വിൻ പാമ്പാറ, ബെന്നി കിണറ്റുകര,അൽഫോൻസ്ദാസ് മുണ്ടക്കൽ, ഡേവീസ് കല്ലറക്കൽ, ജോജോ പടിഞ്ഞാറയിൽ തുടങ്ങിയവർ പ്രസംഗിച്ചു. കർഷകവേദി ചെയർമാൻ ടോമി കണ്ണീറ്റുമാലിൽ സെമിനാർ നയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.