തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് പത്ത് ജില്ലകള്‍ക്കാണ് മുന്നറിയിപ്പ് നിലനില്‍ക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറില്‍ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും നാളെ എറണാകുളം, ഇടുക്കി ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് (അതിശക്ത മഴ) പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. ഇടുക്കി ജില്ലയില്‍ പീരുമേട്, ആനയിറങ്കല്‍ ഡാം, മയിലാടുംപാറ, മൂന്നാര്‍, മലപ്പുറം ജില്ലയിലെ മുണ്ടേരി, ആലപ്പുഴ ജില്ലയിലെ മാവേലിക്കര, ചേര്‍ത്തല, കോട്ടയം ജില്ലയില്‍ വൈക്കം, പൂഞ്ഞാര്‍ എന്നിവിടങ്ങളിലെല്ലാം തിങ്കളാഴ്ച ശക്തമായ മഴ രേഖപ്പെടുത്തിയിരുന്നു.
കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ ആഗസ്റ്റ് 16 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.