തിരുവനന്തപുരം: സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ തട്ടിപ്പുസംഘം സജീവമാകുന്നതായി പൊലീസ് മുന്നറിയിപ്പ്.
മയക്കുമരുന്ന് കേസില്‍ കുട്ടിയെ അറസ്റ്റ് ചെയ്‌തെന്നും ചോദ്യം ചെയ്യാനായി ഡല്‍ഹിക്ക് കൊണ്ടുപോവുകയാണെന്നും വാട്‌സ്ആപ്പ് കോളില്‍ പൊലീസ് എന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പുകാര്‍ മാതാപിതാക്കളെ സമീപിക്കുന്നത്. ഇതോടെ പരിഭ്രാന്തരാകുന്ന മാതാപിതാക്കള്‍ കുട്ടിയെ വിട്ടുകിട്ടാനുള്ള മാര്‍ഗങ്ങള്‍ ആരായുന്നു. ഇതോടെ തട്ടിപ്പുകാര്‍ അടവ് പുറത്തെടുക്കും. കുട്ടിയെ വിട്ടുകിട്ടാനായി യുപിഐ ആപ്പ് മുഖേന പണം നല്‍കാന്‍ ആവശ്യപ്പെടും. ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.
50,000 രൂപ മുതല്‍ എത്ര തുകയും അവര്‍ ആവശ്യപ്പെടാം. പണം ഓണ്‍ലൈനില്‍ കൈമാറിക്കഴിഞ്ഞ് മാത്രമേ തട്ടിപ്പിനിരയായ വിവരം മനസിലാകൂ. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പില്‍പ്പെടാതിരിക്കാന്‍ പരമാവധി ജാഗ്രത പുലര്‍ത്തുക. അഥവാ ഇങ്ങനെ പണം നഷ്ടമായാല്‍ ആദ്യത്തെ ഒരു മണിക്കൂറിനകം തന്നെ 1930 എന്ന നമ്പറില്‍ പൊലീസിനെ അറിയിക്കാന്‍ ശ്രമിക്കണമെന്നും കേരള പൊലീസ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നല്‍കുന്നു.