കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ ബലാത്സംഗ കൊലപാതകം: നാളെ കേരളത്തില്‍ ഡോക്ടര്‍മാരുടെ പണിമുടക്ക്

കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ ബലാത്സംഗ കൊലപാതകം: നാളെ കേരളത്തില്‍ ഡോക്ടര്‍മാരുടെ  പണിമുടക്ക്

തിരുവനന്തപുരം: കൊല്‍ക്കത്തയിലെ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കേരളത്തിലും ഡോക്ടര്‍മാര്‍ പണിമുടക്കുന്നു.

പിജി ഡോക്ടര്‍മാരും സീനിയര്‍ റെസിഡന്റ് ഡോക്ടര്‍മാരും നാളെ സൂചനാ സമരം നടത്തും. ഡോക്ടറുടെ ക്രൂര കൊലപാതകത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്.

കെഎംപിജിഎയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. നാളെ ആശുപത്രിയിലെ അത്യാഹിതവിഭാഗം മാത്രമാണ് പ്രവര്‍ത്തിക്കുകയെന്നും ഒപിയും ഡ്യൂട്ടിയും ബഹിഷ്‌കരിക്കുമെന്നും കെഎംപിജിഎ അറിയിച്ചു.

ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ റെസിഡന്റ് ഡോക്ടര്‍മാരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കരിദിനമായി ആചരിക്കുമെന്ന് കെജിഎംഒഎ അറിയിച്ചു.

യുവ ഡോക്ടറുടെ കൊലപാതകത്തിന് കാരണക്കാരായ ആളുകളെ ഉടന്‍ പിടികൂടണമെന്നും ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരെ പുറത്താക്കണമെന്നും ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ സുരക്ഷിതത്വത്തിന് ആവശ്യമായ സെന്‍ട്രല്‍ പ്രൊട്ടക്ഷന്‍ ആക്ട് നടപ്പാക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.