തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. രാത്രി ഏഴ് മുതല്‍ 11 വരെയാണ് നിയന്തണം ഉണ്ടാവുക. വൈദ്യുതി ആവശ്യകതയില്‍ വന്ന വര്‍ധനവും പവര്‍ എക്സ്ചേഞ്ച് മാര്‍ക്കറ്റിലെ വൈദ്യുതി ലഭ്യതക്കുറവുമാണ് നിയന്ത്രണത്തിന് കാരണമെന്ന് കെഎസ്ഇബിയുടെ അറിയിപ്പില്‍ പറയുന്നു.
സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ 15 മിനിറ്റ് വീതമാകും നിയന്ത്രണം ഉണ്ടാവുക. വൈകുന്നേരം ഏഴ് മുതല്‍ രാത്രി 11 വരെയുള്ള പീക്ക് മണിക്കൂറുകളില്‍ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്ന് കെഎസ്ഇബി അറിയിച്ചു.