വയനാട് ദുരന്തം: കേരളത്തിന് പത്ത് കോടി കൈമാറി ആന്ധ്രപ്രദേശ്

 വയനാട് ദുരന്തം: കേരളത്തിന് പത്ത് കോടി കൈമാറി ആന്ധ്രപ്രദേശ്

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ കൈമാറിആന്ധ്രപ്രദേശ് സര്‍ക്കാര്‍. ദുരന്തം ഉണ്ടായ ഉടനെ കേരളത്തിന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സഹായം വാഗ്ദാനം ചെയ്തിരുന്നു.

ദുരന്തത്തില്‍ വീടും വസ്തുവകകളും നഷ്ടമായവരെ പുനരധിവസിപ്പിക്കുന്നതിനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കൈമാറിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.