ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍ തെറ്റ്; അന്വേഷണം വഴി തെറ്റിക്കാനുള്ള ശ്രമമെന്ന് ജെസ്നയുടെ പിതാവ് ജെയിംസ്

 ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍ തെറ്റ്; അന്വേഷണം വഴി തെറ്റിക്കാനുള്ള ശ്രമമെന്ന് ജെസ്നയുടെ പിതാവ് ജെയിംസ്

പത്തനംതിട്ട: ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മുണ്ടക്കയത്തെ മുന്‍ ലോഡ്ജ് ജീവനക്കാരി നടത്തിയ വെളിപ്പെടുത്തല്‍ ശരിയല്ലെന്ന് ജെയിംസ് ജോസഫ്. സ്ത്രീയുടെ പ്രതികരണം അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും കേസില്‍ സിബിഐ കൃത്യമായ അന്വേഷണം നടത്തുന്നുണ്ടെന്നും അദേഹം പറഞ്ഞു.

അവര്‍ പറഞ്ഞതിന് ഒരിക്കലും സാധ്യതയില്ല. സിസിടിവിയില്‍ കണ്ടത് ജെസ്ന അല്ലെന്ന് അന്നേ കണ്ടുപിടിച്ചതാണ്. ഈ സ്ത്രീയാണോ അവരുടെ സുഹൃത്താണോ എന്നറിയല്ല, ഒരു മാസം മുന്‍പ് തനിക്ക് ഒരു ഫോണ്‍ കോള്‍ വന്നിരുന്നു.

കുറച്ച് കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞു. എനിക്കൊപ്പം അന്വേഷണം നടത്തുന്ന ചില സുഹൃത്തുക്കളെ ഞാന്‍ അവരുടെ അടുത്തേക്ക് പറഞ്ഞു വിട്ടു. അവര്‍ അന്വേഷിച്ച് ഇതില്‍ വാസ്തവമില്ലെന്ന് കണ്ടെത്തിയതാണന്നും ജെയിംസ് വ്യക്തമാക്കി.

കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ജെസ്നയെ മുണ്ടക്കയത്തെ ലോഡ്ജില്‍ കണ്ടെന്നായിരുന്നു ലോഡ്ജിലെ മുന്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍. അന്ന് ഒരു യുവാവ് ജെസ്നയ്ക്കൊപ്പം ഉണ്ടായിരുന്നതായും പിന്നീട് പത്രത്തില്‍ ഫോട്ടോ കണ്ടതോടെയാണ് ജെസ്നയെ തിരിച്ചറിഞ്ഞതെന്നും ജീവനക്കാരി പറഞ്ഞിരുന്നു.

എന്നാല്‍, ഇക്കാര്യം പുറത്തു പറയരുതെന്ന് ലോഡ്ജുടമ ഭീഷണിപ്പെടുത്തിയെന്നായിരുന്നു ജീവനക്കാരിയുടെ ആരോപണം. അതേസമയം, തന്നോടുള്ള വ്യക്തി വൈരാഗ്യം മൂലമാണ് മുന്‍ ജീവനക്കാരി ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നായിരുന്നു ലോഡ്ജ് ഉടമയുടെ പ്രതികരണം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.