വയനാട്, വിലങ്ങാട് ദുരന്തം: പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് കെസിബിസി വിമന്‍സ് കമ്മീഷന്റെ സഹായധനം കൈമാറി

വയനാട്, വിലങ്ങാട് ദുരന്തം: പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് കെസിബിസി വിമന്‍സ് കമ്മീഷന്റെ സഹായധനം കൈമാറി

കൊച്ചി: വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ എന്നിവിടങ്ങളിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാട് പ്രദേശത്തുമുണ്ടായ പ്രകൃതി ദുരന്തത്തെ തുടര്‍ന്ന് കെസിബിസി പ്രഖ്യാപിച്ചിട്ടുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് കരുതലുമായി കെസിബിസിയുടെ കീഴിലുള്ള വിമന്‍സ് കമ്മീഷന്റെ സഹായ ധനം.

കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കലില്‍ നിന്ന് കേരളാ സോഷ്യല്‍ സര്‍വീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍ ചെക്ക് ഏറ്റുവാങ്ങി. കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ ത്രിദിന പഠന ശിബിരം ഉദ്ഘാടനം ചെയ്തു.

എക്‌സിക്യൂട്ടീവ് സെക്രട്ടറി ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. കെസിബിസി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കപ്പിള്ളി, കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ബിജു കല്ലിങ്കല്‍, അന്തര്‍ദേശീയ മാതൃവേദി പ്രസിഡന്റ് ബീനാ ജോഷി, കേരള ലാറ്റിന്‍ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ഷേര്‍ളി സ്റ്റാന്‍ലി, മലങ്കര കാത്തലിക് മദേഴ്സ് ഫോറം പ്രസിഡന്റ ജിജി മത്തായി, ഫാ. ജോസ് കിഴക്കേല്‍, സി. ലാന്‍സിന്‍ പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. കമ്മീഷന്‍ ട്രഷറര്‍ ആനി ജോസഫ് സ്വാഗതവും മീനാ റോബര്‍ട്ട് നന്ദിയും പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.