ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നത് തടയണം എന്നാവശ്യപ്പെട്ട് നടി രഞ്ജിനി നൽകിയ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, എസ് മനു എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. റിപ്പോർട്ട് പുറത്ത് വിടാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് വിധി റദ്ദാക്കണം എന്ന് രഞ്ജിനി ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. ഹേമ കമ്മിറ്റിക്ക് മുന്നിൽ താനും മൊഴി നൽകിയിട്ടുണ്ട്. മൊഴി പുറത്ത് വിടരുതെന്ന് ഹേമ കമ്മിറ്റിക്ക് മുന്നിൽ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പാലിക്കണം എന്നാണ് രഞ്ജിനിയുടെ ആവശ്യം.

കൂടുതൽ ഹർജികളുമായി മൊഴി നൽകിയവരിൽ ചിലർ കൂടി ഹൈക്കോടതിയെ സമീപിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. അങ്ങനെയെങ്കിൽ സർക്കാർ തീരുമാനം എന്താകും എന്നുള്ളതും ആകാംക്ഷയാണ്. 2019 ഡിസംബർ 31നാണ് റിപ്പോർട്ട് ഹേമാ കമ്മിറ്റി സംസ്ഥാന സർക്കാരിന് സമർപ്പിക്കുന്നത്.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് മലയാള സിനിമയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ ഹേമാ കമ്മിറ്റിയെ നിയോഗിച്ചത്. സിനിമാ മേഖലയിൽ നേരിടുന്ന ചൂഷണങ്ങൾ ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ടായിരുന്നു ഇത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.