മുംബൈ-തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി

 മുംബൈ-തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി

തിരുവനന്തപുരം: മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. എഐസി 657 എന്ന വിമാനത്തിനാണ് ബോംബ് ഭീഷണിയുള്ളത്. വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി.

പുലര്‍ച്ചെ 5:45 നാണ് വിമാനം മുംബൈയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്തത്. വിമാനത്തിന് അകത്താണ് ബോംബ് ഭീഷണി ഉയര്‍ന്നത് എന്നാണ് വിവരം. പൈലറ്റിനാണ് ഇതു സംബന്ധിച്ച് വിവരം ലഭിച്ചത്. പൈലറ്റ് തന്നെയാണ് എയര്‍ ട്രാഫിക് കണ്‍ട്രോളറെ വിവരം അറിയിച്ചത്. ബോംബ് ഭീഷണിയെ തുടര്‍ന്ന് എമര്‍ജന്‍സി ലാന്‍ഡിങ്ങിന് നിര്‍ദേശം നല്‍കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.