'റൂമില്‍ വരാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടു; അവസാനം ചെരുപ്പ് ഊരി അടിക്കേണ്ടി വന്നു': നടി ഉഷ

'റൂമില്‍ വരാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടു; അവസാനം ചെരുപ്പ് ഊരി അടിക്കേണ്ടി വന്നു': നടി ഉഷ

കൊച്ചി: സിനിമാ സെറ്റില്‍ നേരിട്ട മോശമായ അനുഭവം തുറന്നു പറഞ്ഞ് നടി ഉഷ. പ്രതികരിച്ചതിന്റെ പേരില്‍ തനിക്കും സഹപ്രവര്‍ത്തകര്‍ക്കും നിരവധി അവസരം നഷ്ടമായിട്ടുണ്ട്. സിനിമിയില്‍ പവര്‍ ഗ്രൂപ്പുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും സ്ത്രീകള്‍ പരാതി നല്‍കാന്‍ തയ്യാറാവണമെന്നും ഉഷ ആവശ്യപ്പെട്ടു.

.ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ സ്ത്രീകള്‍ പരാതി നല്‍കാന്‍ തയ്യാറാവണം. പരാതി കൊടുക്കാതിരുന്നാല്‍ ഇനിയുള്ള കാലവും ഇത് തുടരും. ശാരദാ മാഡം പറഞ്ഞത് താന്‍ അഭിനയിക്കുന്ന കാലം മുതല്‍ ഇതുണ്ടെന്നാണ്. അത് ഇപ്പോഴും തുടരുന്നു. ഇനിയും പരാതി നല്‍കിയില്ലെങ്കില്‍ അത് ഇനിയും ഉണ്ടാകുമെന്ന് ഉഷ മാധ്യമങ്ങളോട് പറഞ്ഞു.

സെറ്റില്‍ വച്ച് മോശം അനുഭവം ഉണ്ടായിട്ടുണ്ട്. താന്‍ അപ്പോ തന്നെ പ്രതികരിച്ചു. സിനിമയില്‍ തിരക്കുള്ള സമയത്ത് ഒരു സംവിധായകനില്‍ നിന്ന് മോശം അനുഭവം ഉണ്ടായി. റൂമില്‍ വരാന്‍ ആവശ്യപ്പെട്ടു. താന്‍ അച്ഛനെയും കൊണ്ടാണ് പോയത്. ആ സംവിധായകന്‍ മരിച്ചു പോയെന്നും ഉഷ പറഞ്ഞു.

പിന്നെ സെറ്റില്‍ വരുമ്പോള്‍ വളരെ മോശമായി പെരുമാറും. നന്നായി അഭിനയിച്ചാലും അത് നന്നായില്ലെന്ന് പറയും. വല്ലാതെ ഇന്‍സെല്‍റ്റ് ചെയ്യും. അങ്ങനെ മടുത്തപ്പോള്‍ താന്‍ പ്രതികരിച്ചു.  ചെരുപ്പ് ഊരി അടിക്കേണ്ടി വന്നുവെന്ന്  അവര്‍ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.