കഴക്കൂട്ടത്ത് നിന്ന് കാണാതായ പെണ്‍കുട്ടിയെ കേരള പൊലീസ് ഏറ്റെടുത്തു; കുട്ടിയുമായി സംഘം ശനിയാഴ്ച മടങ്ങും

കഴക്കൂട്ടത്ത് നിന്ന് കാണാതായ പെണ്‍കുട്ടിയെ കേരള പൊലീസ് ഏറ്റെടുത്തു; കുട്ടിയുമായി സംഘം ശനിയാഴ്ച മടങ്ങും

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്നും കാണാതായ 13 കാരിയെ കേരള പൊലീസ് സംഘം ഏറ്റെടുത്തു. ഇന്ന് രാത്രി വിശാഖപട്ടണം സിഡബ്ല്യുസി സംരക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിക്കുന്ന കുട്ടിയുമായി സംഘം ശനിയാഴ്ച മടങ്ങും. വിശാഖപട്ടണത്ത് നിന്ന് വിജയവാഡയിലേക്കും അവിടെ നിന്ന് രാത്രി 10.25 ന് കേരള എക്‌സ്പ്രസില്‍ കേരളത്തിലേക്കും തിരിക്കും.

ഞായറാഴ്ച രാത്രി 9.50 ന് തിരുവനന്തപുരത്ത് എത്തും. ബുധനാഴ്ച ട്രെയിനില്‍ നിന്ന് കുട്ടിയെ വിശാഖ പട്ടണത്തെ മലയാളി അസോസിയേഷന്‍ പ്രതിനിധികളാണ് കണ്ടെത്തിയത്. അസമില്‍ മുത്തച്ഛന്റെയും മുത്തശിയുടെയുമൊപ്പം പഠനം തുടരണമെന്നാണ് ആഗ്രഹമെന്നും അമ്മയുടെ ഉപദ്രവം സഹിക്കാനാവാതെയാണ് വീടുവിട്ടതെന്നും കുട്ടി പറഞ്ഞു.

കുട്ടിയെ തിരികെ എത്തിക്കുന്നതിനായി രണ്ട് വനിത ഉദ്യോഗസ്ഥരടക്കം കഴക്കൂട്ടം എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിശാഖപട്ടണത്ത് എത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.