തിരുവനന്തപുരം: തലസ്ഥാനത്ത് തെരുവുനായ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. തിരുവനന്തപുരം കരമന, കൈമനം മേഖലകളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. 32 പേരെയാണ് തെരുവുനായ കടിച്ചത്. ചിറമുക്ക് മുതലുള്ള പ്രദേശങ്ങളില്‍ നായ ആളുകളെ കടിച്ചതായാണ് വിവരം.
ഇവരെയെല്ലാം ഒരു നായ തന്നെയാണ് കടിച്ചത്. പരിക്കേറ്റവര്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളജിലും ചികിത്സ തേടി. നേമം ശാന്തിവിള ആശുപത്രിയിലും എട്ട് പേര്‍ ചികിത്സ തേടിയിട്ടുണ്ട്. മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ ഉണ്ടെന്നാണ് സംശയം.
ചികിത്സ തേടിയ എല്ലാവര്‍ക്കും പേവിഷ വാക്‌സിന്‍ കൊടുക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നായയ്ക്കായി തിരുവനന്തപുരം നഗരത്തില്‍ തിരച്ചില്‍ ആരംഭിച്ചു.