തിരുവനന്തപുരം: സിനിമാ മേഖലയില്‍ കൂടുതല്‍ ലൈംഗിക ചൂഷണ ആരോപണങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാര്‍. പ്രതികരിക്കേണ്ടത് സാംസ്‌കാരിക വകുപ്പ് മന്ത്രിയാണെന്നും താന്‍ ഗതാഗത വകുപ്പ് മന്ത്രിയാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
മാധ്യമങ്ങള്‍ തന്നെ ഉപദ്രവിക്കുകയാണ്. ഇങ്ങനെ വേട്ടയാടരുത്. കഴിഞ്ഞ 23 വര്‍ഷമായി മാധ്യമങ്ങള്‍ തന്നെ വേട്ടയാടി കൊണ്ടിരിക്കുന്നു. തന്നില്‍ ഔഷധ ഗുണങ്ങള്‍ ഒന്നുമില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിനിമ മേഖലയിലെ ലൈംഗിക ചൂഷണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചു. ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഏഴംഗ സംഘത്തിനാണ് അന്വേഷണ ചുമതല.