കൊച്ചി: ലൈംഗിക പീഡനക്കേസില്‍ എം. മുകേഷ് എംഎല്‍എയ്ക്ക് താല്‍ക്കാലിക ആശ്വാസം. അഞ്ച് ദിവസത്തേക്ക് മുകേഷിനെ അറസ്റ്റ് ചെയ്യുന്നത് എറണാകുളം ജില്ലാ സെഷന്‍സ് കോടതി തടഞ്ഞു.
അറസ്റ്റ് തടയണമെന്ന മുകേഷിന്റെ ഹര്‍ജിയിലാണ് നടപടി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അടുത്ത മാസം മൂന്നിന് വിശദമായ വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു.
ഇന്ന് ഉച്ചയ്ക്കാണ് അഭിഭാഷകന്‍ മുഖേന മുകേഷ് ഹര്‍ജി നല്‍കിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിശദവാദം കേള്‍ക്കുന്നതിനായി തന്റെ അറസ്റ്റ് തടയണമെന്നാണ് മുകേഷ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഇത് പരിഗണിച്ചാണ് കോടതി അറസ്റ്റ് തടഞ്ഞത്. അറസ്റ്റ് ഉള്‍പ്പടെയുള്ള കടുത്ത നപടികളിലേക്ക് പൊലീസ് കടന്നേക്കുമെന്ന് മുകേഷ് ഉള്‍പ്പടെയുള്ളവര്‍ക്ക് ആശങ്കയുണ്ടായിരുന്നു.
നേരത്തേ പീഡന പരാതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് മുകേഷ് വിശദീകരണം നല്‍കിയിരുന്നു. ആരോപണം ശരിയല്ലെന്നും പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തിയിരുന്നെന്നും മുകേഷ് പറഞ്ഞു.
നടി അയച്ച വാട്സാപ്പ് സന്ദേശങ്ങള്‍ കൈവശം ഉണ്ടെന്നും മുകേഷ് മുഖ്യമന്ത്രിയെ അറിയിച്ചു. ഇന്നലെയാണ് മുകേഷ് മുഖ്യമന്ത്രിയ്ക്ക് വിശദീകരണം നല്‍കിയത്. രാജിയ്ക്കായി പ്രതിപക്ഷമുള്‍പ്പെടെ പ്രതിഷേധം ശക്തമാക്കുന്നതിനിടയിലാണ് വിശദീകരണം നല്‍കിയത്.