തിരുവനന്തപുരം: നടന്‍ ജയസൂര്യയ്‌ക്കെതിരെ വീണ്ടും കേസ്. തൊടുപുഴയിലെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ച് ജയസൂര്യ ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി. തിരുവനന്തപുരം സ്വദേശിയായ നടി കരമന പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി തൊടുപുഴ പൊലീസിന് കൈമാറി.
ഐശ്വര്യ ഡോഗ്രെയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും കേസ് അന്വേഷിക്കുക. നേരത്തെ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ജയസൂര്യക്കെതിരെ കേസെടുത്തിരുന്നു. സെക്രട്ടേറിയറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന കൊച്ചി സ്വദേശിനിയായ നടിയുടെ പരാതിയിലാണ് ആദ്യ കേസ് റജിസ്റ്റര്‍ ചെയ്തത്.
ഈ കേസില്‍ ഐപിസി 354, 354 എ, 509 എന്നി വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്. കൊച്ചി സ്വദേശിയായ മറ്റൊരു നടി നല്‍കിയ ഏഴ് പരാതികളിലൊന്നിലും ജയസൂര്യ ഉള്‍പ്പെട്ടിട്ടുണ്ട്.