ഷിരൂര്‍ ദുരന്തം: അര്‍ജുന്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കില്‍ ജോലി; ഉത്തരവ് പുറത്തിറക്കി

ഷിരൂര്‍ ദുരന്തം: അര്‍ജുന്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കില്‍ ജോലി; ഉത്തരവ് പുറത്തിറക്കി

തിരുവനന്തപുരം: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചില്‍ അപകടത്തില്‍പ്പെട്ട കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ കുടുബത്തിന് കൈത്താങ്ങുമായി സഹകരണ വകുപ്പ്.

അര്‍ജുനെ അപകടത്തില്‍ കാണാതായതോടെ അനാഥമായ കുടുംബത്തിന് സഹായം എന്ന നിലയില്‍ അര്‍ജുന്റെ ഭാര്യ കെ. കൃഷ്ണ പ്രിയയ്ക്ക് സഹകരണ ബാങ്കില്‍ ജോലി നല്‍കിയതായി മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചു.

അര്‍ജുനന്റെ ഭാര്യ കെ. കൃഷ്ണ പ്രിയയ്ക്ക് വേങ്ങേരി സര്‍വീസ് സഹകരണ ബാങ്കില്‍ ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍ തസ്തികയിലാണ് നിയമനം. ഇതു സംബന്ധിച്ച ഉത്തരവ് സഹകരണ വകുപ്പ് പുറത്തിറക്കി.

സാമൂഹിക പ്രതിബദ്ധതയെന്ന സഹകരണ തത്വത്തിലധിഷ്ഠിതമായ സംഘം ഭരണ സമിതിയുടെ തീരുമാനം നടപ്പില്‍ വരുത്തുന്നതിനായി നിയമത്തില്‍ ഇളവുകള്‍ നല്‍കി പരിഗണിച്ചുകൊണ്ടാണ് സര്‍ക്കാര്‍ തീരുമാനം എടുത്തത്.

സാധാരണക്കാര്‍ക്ക് കൈത്താങ്ങാവുക എന്നതാണ് സഹകരണ പ്രസ്ഥാനത്തിന്റെ പ്രസക്തിയെന്നും മന്ത്രി ഫെയ്‌സ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.