തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വി. വേണു വിരമിച്ചതിന് പിന്നാലെയാണ് മാറ്റം. ആഭ്യന്തര വകുപ്പ് സെക്രട്ടറി വിശ്വനാഥ് സിന്‍ഹയ്ക്ക് ജലസേചന വകുപ്പിന്റെ അധിക ചുമതല കൂടി നല്‍കി. ഡോക്ടര്‍ വീണ എന്‍. മാധവന് ഭരണ നവീകരണ വകുപ്പിന്റെ അധിക ചുമതല നല്‍കി.
നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടറായിരുന്ന ജീവന്‍ ബാബുവിനെ വാട്ടര്‍ അതോറിറ്റി എംഡിയായി നിയമിച്ചു. വിനയ് ഗോയലിനെ ദേശീയ ആരോഗ്യ മിഷന്‍ ഡയറക്ടറായും നിയമിച്ചു. സഹകരണ വകുപ്പ് രജിസ്ട്രാര്‍ സ്ഥാനത്തേക്ക് ഡി. സജിത്ത് ബാബുവും നിയമിതനായി.
കെ. ഗോപാലകൃഷ്ണന്‍ വ്യവസായ വകുപ്പ് ഡയറക്ടറാവും. ശ്രീറാം വെങ്കിട്ടരാമന് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ അധിക ചുമതല കൂടി നല്‍കി. പിആര്‍ഡി ഡയറക്ടറായി ടി.വി സുഭാഷിനെ നിയമിച്ചു.