'ജനങ്ങളുടെ ആരാധന ധാര്‍മിക മൂല്യമായി തിരിച്ചു നല്‍കാന്‍ താരങ്ങള്‍ക്ക് കടമയുണ്ട്'; മോഹന്‍ലാലിനെ വേദിയിലിരുത്തി മുഖ്യമന്ത്രിയുടെ പ്രസംഗം

'ജനങ്ങളുടെ ആരാധന ധാര്‍മിക മൂല്യമായി തിരിച്ചു നല്‍കാന്‍ താരങ്ങള്‍ക്ക് കടമയുണ്ട്'; മോഹന്‍ലാലിനെ വേദിയിലിരുത്തി മുഖ്യമന്ത്രിയുടെ പ്രസംഗം

തിരുവനന്തപുരം: സിനിമാ രംഗത്ത് സ്ത്രീകള്‍ക്ക് നിര്‍ഭയമായി കടന്നു വരാനും ജോലി ചെയ്യാനും അവസരം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ ആരാധന ധാര്‍മിക മൂല്യമായി തിരിച്ചു നല്‍കാന്‍ താരങ്ങള്‍ക്ക് കടമയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‌കാര വേദിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

മോഹന്‍ലാലിനെ വേദിയിലിരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. മലയാള സിനിമയിലെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മറ്റ് സംസ്ഥാനങ്ങള്‍ക്കും മാതൃകയാണ്. സിനിമാ രംഗത്തെ ശുദ്ധീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മനസുകളെ മലിനമാക്കുന്ന പ്രവര്‍ത്തികള്‍ സിനിമാ രംഗത്ത് ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളുടെ ആരാധന ധാര്‍മിക മുല്യമായി തിരിച്ചു നല്‍കാന്‍ താരങ്ങള്‍ക്ക് കടമയുണ്ട്. കലാകാരികളുടെ മുന്നില്‍ ഉപാധികള്‍ ഉണ്ടാകരുതെന്നും അദേഹം വ്യക്തമാക്കി. ചടങ്ങില്‍ ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‌കാരം മോഹന്‍ലാലിന് മുഖ്യമന്ത്രി സമ്മാനിച്ചു. നിശാഗന്ധിയില്‍ നടന്ന 'ശ്രീമോഹനം' പരിപാടിയിലായിരുന്നു പുരസ്‌കാരം സമ്മാനിച്ചത്.

സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍, ശ്രീകുമാരന്‍ തമ്പി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.