തിരുവനന്തപുരം: മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തുടര്‍ പോരാട്ടം അവസാനിപ്പിച്ച് പി.വി അന്‍വര്‍ എംഎല്‍എ.
മുഖ്യമന്ത്രിയെ എല്ലാ വിഷയങ്ങളും ധരിപ്പിച്ചു. വിവരങ്ങള്‍ എഴുതി നല്‍കി. അതിന്റെ കോപ്പി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് കൂടി പരാതി നല്‍കിയാല്‍ ഒരു സഖാവെന്ന നിലയില്‍ തന്റെ എല്ലാ ഉത്തരവാദിത്തവും തീര്‍ന്നെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയെ കണ്ട് സംഭവ വികാസങ്ങള്‍ അദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. കാര്യങ്ങള്‍ മുഖ്യമന്ത്രിക്ക് എഴുതിക്കൊടുത്തു. മുഖ്യമന്ത്രി എല്ലാം സശ്രദ്ധം കേട്ടു. മുഴുവന്‍ വിശദീകരണങ്ങളും അദേഹം ചോദിച്ചറിഞ്ഞു. ഇനി ഇക്കാര്യങ്ങളില്‍ സത്യസന്ധമായ അന്വേഷണം നടക്കും. എല്ലാം മുഖ്യമന്ത്രിയെ അറിയിച്ചിരിക്കുകയാണ്.
'സഖാവ് എന്ന നിലയ്ക്കാണ് ഞാന്‍ ഈ വിഷയത്തിലേക്കിറങ്ങിയത്. സഖാവ് എന്ന നിലയ്ക്ക് മുഖ്യമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിച്ചു. പാര്‍ട്ടി സെക്രട്ടറിക്ക് കൂടി പരാതി നല്‍കുന്നതോടെ എന്റെ ഉത്തരവാദിത്തം അവസാനിക്കുന്നു. അന്വേഷണ ഏജന്‍സിയുമായി സഹകരിക്കുക മാത്രമാണ് ഇനി എന്റെ ഉത്തരവാദിത്തം. അത് ഞാന്‍ ഏറ്റെടുത്തിരിക്കുകയാണ്'- അന്‍വര്‍ വ്യക്തമാക്കി.
എം.ആര്‍ അജിത് കുമാറിനെ മാറ്റിനിര്‍ത്തണമെന്ന് പറയുന്ന ആളല്ല ഞാന്‍. അജിത്തിനെ മാറ്റി നിര്‍ത്തണമോ വേണ്ടയോ എന്ന് പാര്‍ട്ടിയും സര്‍ക്കാരും തീരുമാനിക്കട്ടെ. . അതു താന്‍ കാത്തിരിക്കുകയാണെന്നും പി.വി അന്‍വര്‍ പറഞ്ഞു.