തിരുവനന്തപുരം: പാപ്പനംകോട് പ്രവര്‍ത്തിക്കുന്ന ഇന്‍ഷുറന്‍സ് ഓഫീസില്‍ വന്‍ തീപിടിത്തം. രണ്ട് പേര്‍ വെന്തു മരിച്ചു.
രണ്ട് നില കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുടെ ഓഫീസിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരില്‍ ഒരാള്‍ സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണയാണെന്നാണ് വിവരം. രണ്ടാമത്തെയാള്‍ സ്ത്രീയാണോ, പുരുഷനാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല.
എന്താണ് തീപ്പിടിത്തത്തിന് കാരണം എന്ന് വ്യക്തമല്ല. ഓഫീസ് പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്. ഓഫീസില്‍ സേവനത്തിനായെത്തിയ സ്ത്രീയാണ് മറ്റൊരാള്‍ എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഇരുവരുടെയും ശരീരം കത്തിക്കരിഞ്ഞ നിലയിലാണ് ഓഫീസില്‍ നിന്ന് കണ്ടെടുത്തത്.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്കും രണ്ടിനുമിടയിലാണ് തീപിടിത്തം ഉണ്ടായത്. തൊട്ടടുത്ത സ്ഥാപനങ്ങളിലേക്ക് തീ പടരാതിരുന്നതു മൂലം വന്‍ ദുരന്തം ഒഴിവായി. തീ ആളിപ്പടര്‍ന്ന ഉടന്‍ നാട്ടുകാര്‍ രക്ഷാ പ്രവര്‍ത്തനം നടത്തി. തീ ആളിപ്പടര്‍ന്നതിന് പിന്നാലെ ഓഫീസിന്റെ ജനല്‍ച്ചില്ലുകള്‍ പൊട്ടിത്തെറിച്ചു. ഫര്‍ണിച്ചറുകളടക്കം കത്തി നശിച്ചു.