'നിങ്ങള്‍ ഏതെങ്കിലും കേസില്‍ പ്രതിയാണെന്ന് പറഞ്ഞ് ആരെങ്കിലും വിളിച്ചോ; ചതിയില്‍പ്പെടരുത്': മുന്നറിയിപ്പുമായി പൊലീസ്

'നിങ്ങള്‍ ഏതെങ്കിലും കേസില്‍ പ്രതിയാണെന്ന് പറഞ്ഞ് ആരെങ്കിലും വിളിച്ചോ; ചതിയില്‍പ്പെടരുത്': മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് ജനങ്ങള്‍ക്ക് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

നിങ്ങള്‍ അയച്ച പാഴ്‌സലില്‍ മയക്കു മരുന്ന് കണ്ടെത്തിയെന്നോ നിങ്ങള്‍ ഏതെങ്കിലും കുറ്റകൃത്യം ചെയ്തതായി തെളിവുണ്ടെന്നോ പറഞ്ഞ് പോലീസിന്റെയോ മറ്റേതെങ്കിലും അന്വേഷണ ഏജന്‍സിയുടെയോ പേരില്‍ ആരെങ്കിലും നിങ്ങളെ വിളിച്ചേക്കാം.

മുതിര്‍ന്ന പൊലീസ് ഓഫീസറുടെ യൂണിഫോം ധരിച്ച് വീഡിയോ കോളില്‍ ആണ് തട്ടിപ്പുകാര്‍ എത്തുന്നത്. നിങ്ങളുടെ അക്കൗണ്ടിലെ പണം പരിശോധനയ്ക്കായി റിസര്‍വ് ബാങ്കിലേയ്ക്ക് ഓണ്‍ലൈനായി അയയ്ക്കാന്‍ അവര്‍ ആവശ്യപ്പെടും. നിങ്ങള്‍ വിര്‍ച്വല്‍ അറസ്റ്റില്‍ ആണെന്നും പറയും.

ഒരിക്കലും ഇത്തരം തട്ടിപ്പില്‍ വീഴരുത്. ഉടന്‍ തന്നെ 1930 എന്ന നമ്പറില്‍ സൈബര്‍ പൊലീസിനെ ബന്ധപ്പെടണമെന്നും ഫെയ്‌സ് ബുക്ക് കുറിപ്പില്‍ പൊലീസ് ആവശ്യപ്പെടുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.