ശ്രീനഗര്‍: പാകിസ്ഥാനുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഒരു നിബന്ധന മുന്നോട്ടുവച്ചായിരുന്നു പ്രതിരോധ മന്ത്രിയുടെ പ്രഖ്യാപനം. ജമ്മു കാശ്മീരില്‍ ഭീകരത അവസാനിപ്പിക്കാന്‍ പാകിസ്ഥാന്‍ തയ്യാറായാല്‍ ഇന്ത്യ ചര്‍ച്ചയ്ക്ക് വരാമെന്ന് രാജ്‌നാഥ് സിങ് വ്യക്തമാക്കി. ജമ്മു കാശ്മീരില്‍ നിയമസഭാതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ രംബാനില്‍ പ്രചാരണ പരിപാടികള്‍ക്കിടെയായിരുന്നു അദേഹത്തിന്റെ വാക്കുകള്‍.
പാകിസ്ഥാന്‍ ഒരു കാര്യം ചെയ്യണം. ഭീകരതയെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണം. അയല്‍ രാജ്യങ്ങളുമായി നല്ല ബന്ധം പുലര്‍ത്താന്‍ ആരാണ് ആഗ്രഹിക്കാത്തത്. കാരണം നമുക്ക് ഇഷ്ടമുള്ള സുഹൃത്തിനെ തിരഞ്ഞെടുക്കാം, പക്ഷെ അയല്‍ക്കാരനെ മാറ്റാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യം തനിക്കറിയാമെന്ന് പറഞ്ഞു.
പാകിസ്ഥാനുമായി നല്ല ബന്ധം ഇന്ത്യക്കുണ്ടാകണമെന്ന് തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. പക്ഷെ ആദ്യം അവര്‍ ഭീകരതയ്ക്ക് കുടപിടിക്കുന്നത് പൂര്‍ണമായും നിര്‍ത്തണമെന്ന് രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു.