ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

ബംഗളൂരു: കര്‍ണകാടയിലെ ഹുന്‍സൂരില്‍ കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്ക്. പരിക്കേറ്റവര്‍ മണിപ്പാല്‍ ആശുപത്രി ഉള്‍പ്പടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ആരുടേയും നില ഗുരുതരമല്ലെന്നാണ് വിവരം.

ബംഗളൂരുവില്‍ നിന്ന് മഞ്ചേരി വഴി പെരിന്തല്‍മണ്ണയിലേക്ക് വരികയായിരുന്ന എസ്.കെ.എസ് ട്രാവല്‍സിന്റെ എ.സി സ്ലീപ്പര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച രാത്രി 12:45 ഓടെ ആയിരുന്നു അപകടം. നിയന്ത്രണംവിട്ട ബസ് സമീപത്തെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് രണ്ട് തവണ മറിയുകയായിരുന്നു.

മലയാളി യാത്രക്കാരാണ് ഭൂരിഭാഗവും ബസിലുണ്ടായിരുന്നത്. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടകാരണം എന്നാണ് പരിക്കേറ്റ യാത്രക്കാരില്‍ നിന്നും ലഭിക്കുന്ന വിവരം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.