നടന്‍ രജനികാന്തിനെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 നടന്‍ രജനികാന്തിനെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ: നടന്‍ രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. ഹൃദ്രോഗ ചികിത്സയ്ക്കായി ഇന്നലെ രാത്രിയാണ് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദേഹത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇക്കാര്യത്തില്‍ കുടുംബത്തിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ല.

73 കാരനായ നടന്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'കൂലി' എന്ന ചിത്രത്തിന്റെ തിരക്കിലായിരുന്നു. ഇതിനിടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രജനികാന്ത് നായകനായ 'വേട്ടയ്യന്‍' സിനിമ ഒക്ടോബര്‍ 10 റിലീസ് ചെയ്യാനിരിക്കുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.