ജൂലൈയിൽ ഖത്തറിലെ ഇന്ധനവില മാറ്റമില്ല

ജൂലൈയിൽ ഖത്തറിലെ ഇന്ധനവില മാറ്റമില്ല

ദോഹ: ജൂലൈ മാസത്തേക്കുള്ള ഇന്ധന വില ഖത്തർ എനർജി പ്രഖ്യാപിച്ചു.ഇതനുസരിച്ച്,ജൂൺ മാസത്തെ നിരക്കുകൾ തന്നെയായിരിക്കും ജൂലൈയിലും ഈടാക്കുക.

പ്രീമിയം പെട്രോള്‍ ലിറ്ററിന് 1.95 റിയാലും ഒരു ലിറ്റര്‍ സൂപ്പര്‍ പെട്രോളിന് 2.10 റിയാലും ഡീസലിന് 2.05 റിയാലുമാണ് നിലവിലെ നിരക്കുകൾ.ഈ നിരക്ക് തന്നെ ജൂലൈയിലും തുടരും.

ജൂലൈയിലേക്കുളള ഇന്ധനവില യുഎഇയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇന്ന് മുതല്‍ രാജ്യത്ത് പെട്രോളിന് നിലവിലുള്ളതിനെക്കാൾ അഞ്ച് ഫിൽസും ഡീസലിന് രണ്ട് ഫിൽസും കൂടും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.