മറഡോണയുടെ മരണം: ചികിത്സ പിഴവെന്ന ആരോപണത്തില്‍ മെഡിക്കല്‍ സംഘത്തിന്റെ വിചാരണ ആരംഭിച്ചു

മറഡോണയുടെ മരണം: ചികിത്സ പിഴവെന്ന ആരോപണത്തില്‍ മെഡിക്കല്‍ സംഘത്തിന്റെ വിചാരണ ആരംഭിച്ചു

ബ്യൂണസ്: ലോക ഫുട്‌ബോളിന്റെ ഇതിഹാസ താരം ഡിയഗോ മറഡോണയുടെ മരണത്തില്‍ മെഡിക്കല്‍ സംഘത്തിന്റെ വിചാരണ ആരംഭിച്ചു. മെഡിക്കല്‍ സംഘത്തിന്റെ വീഴ്ചയാണ് താരത്തിന്റെ മരണത്തിന് കാരണമായതെന്ന് വ്യാപക ആരോപണം ഉയര്‍ന്നിരുന്നു. അര്‍ജന്റീന ഇതിഹാസം മരിച്ച് നാല് വര്‍ഷത്തിന് ശേഷമാണ് വിചാരണ ആരംഭിച്ചത്.

2020 നവംബറിലാണ് അദേഹം മരിച്ചത്. തലച്ചോറിലെ ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടില്‍ വിശ്രമിക്കുകയായിരുന്ന മറഡോണയ്ക്ക് ഹൃദയഘാതമുണ്ടാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. എന്നാല്‍ ചികിത്സാ പിഴവെന്ന ആരോപണം മെഡിക്കല്‍ ടീം തള്ളി.

ബ്യൂണസ് അയേഴ്‌സിലെ സാന്‍ ഇസിഡ്രോ കോടതി കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടക്കം 120 സാക്ഷികളെ വിസ്തരിക്കും. ശസ്ത്രക്രിയക്ക് നേതൃത്വം കൊടുത്ത ഡോക്ടര്‍ ലിയോപോള്‍ഡോ ലൂക്ക്, സൈക്യാട്രിസ്റ്റ് അഗസ്റ്റീന കോസച്ചോവ്, ഡോക്ടര്‍ നാന്‍സി ഫോര്‍ലീനി തുടങ്ങി കുറ്റം ചുമത്തപ്പെട്ട മുന്‍ നഴ്സുമാരും ഉള്‍പ്പെടുന്ന മെഡിക്കല്‍ സംഘമാണ് വിചാരണ നേരിടുന്നത്. കുറ്റം തെളിഞ്ഞാല്‍ എട്ട് മുതല്‍ 25 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.