ഈസ്റ്റർ ആഘോഷം റദ്ദാക്കി ഇം​ഗ്ലണ്ടിലെ പ്രൈമറി സ്കൂൾ; പകരം ആഭയാർത്ഥി വാരം വിപുലമാക്കും; പ്രതിഷേധവുമായി മാതാപിതാക്കൾ

ഈസ്റ്റർ ആഘോഷം റദ്ദാക്കി ഇം​ഗ്ലണ്ടിലെ പ്രൈമറി സ്കൂൾ; പകരം ആഭയാർത്ഥി വാരം വിപുലമാക്കും; പ്രതിഷേധവുമായി മാതാപിതാക്കൾ

ഹാംഷെയർ: മൾട്ടികൾച്ചറൽ ബഹുമാന സൂചകമെന്ന പേരിൽ ഈസ്റ്റർ ആഘോഷം റദ്ദാക്കിയതായി ഇം​ഗ്ലണ്ടിലെ ഹാംഷെയറിലെ ഈസ്റ്റ്ലീയിലുള്ള നോർവുഡ് പ്രൈമറി സ്കൂൾ. അതേ സമയം ഈ വർഷം അവസാനത്തോടെ അഭയാർത്ഥി വാരം ആഘോഷിക്കാൻ പദ്ധതിയിടുന്നതായും സ്കൂൾ‌ അധികൃതർ വ്യക്തമാക്കി. സ്കൂളിന്റെ വിചിത്ര തീരുമാനത്തിനെതിരെ പ്രതിഷേധവുമായി മാതാപിതാക്കളടക്കം നിരവധി ആളുകൾ രം​ഗത്തെത്തി.

പ്രത്യേക മതപരമായ ആഘോഷങ്ങൾ നടത്താതിരിക്കുന്നതിലൂടെ എല്ലാ കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും വിശ്വാസങ്ങളെ ബഹുമാനിക്കാനാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് സ്കൂൾ ഹെഡ്മാസ്റ്റർ സ്റ്റെഫാനി മാൻഡർ പറഞ്ഞു. ക്രിസ്ത്യൻ രാജ്യമെന്ന് പൊതുവെ കരുതപ്പെടുന്ന ഇം​ഗ്ലണ്ടിലെ ഒരു സ്കൂളിൽ ഇപ്രകാരം ഒരു തീരുമാനം കൈക്കൊണ്ടതിനെ ഏറെ ആശ്ചര്യത്തോടെയാണ് സോഷ്യൽ ലോകം നോക്കി കാണുന്നത്. ഇം​ഗ്ലണ്ട് പതിയെ അതിന്റെ ക്രിസ്ത്യൻ മൂല്യങ്ങളിൽ നിന്നും പൂർണമായും വ്യതിചലിച്ചു എന്ന തോന്നലുളവാക്കുന്നതാണ് ഇത്തരത്തിലുള്ള നടപടി.

പ്രധാനാധ്യാപിക 'തന്റെ ഉണർന്നിരിക്കുന്ന പ്രത്യയശാസ്ത്രം' നടപ്പിലാക്കുന്നതിന് പകരം സ്കൂളിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് സോഷ്യൽ മീഡിയയിൽ ഒരാൾ എഴുതി. ഇത്തരം ആഘോഷങ്ങൾ വിശ്വാസങ്ങളെ മുറിപ്പെടുത്തുന്നതല്ലെന്നും സാഹോദര്യം ഊട്ടി ഉറപ്പിക്കുന്നതാണെന്നും മറ്റൊരാൾ പറഞ്ഞു.

ഈ വർഷം ജൂൺ 16 മുതൽ 22 വരെ നടക്കുന്ന അഭയാർത്ഥി വാരം വിപുലമായ രീതികളോടെ ആഘോഷിക്കാനാണ് സ്കൂൾ തീരുമാനിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ കലാ - സാംസ്കാരിക ഉത്സവം ആയിരിക്കും ആഘോഷം എന്നാണ് സ്കൂൾ വെബ്സൈറ്റിൽ പങ്കിട്ടിരിക്കുന്ന കുറിപ്പിൽ ഹെഡ്മാസ്റ്റർ സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്.

വരും വർഷങ്ങളിൽ ക്രിസ്തുമസ്, ദീപാവലി ആഘോഷങ്ങൾ ഉണ്ടാകില്ലെന്ന സൂചനയും സ്കൂൾ അധികൃതർ നൽകുന്നുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.