പാലക്കാട്: സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന. പാലക്കാട് മുണ്ടൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. കയറംക്കോട് സ്വദേശി അലന്‍ ആണ് മരിച്ചത്. കണ്ണാടന്‍ചോലയക്ക് സമീപത്ത് വെച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ അലന്റെ അമ്മ വിജിക്ക് പരിക്കേറ്റു.
കാട്ടാന ആക്രമണമുണ്ടായ കണ്ണാടന്‍ചോലയില്‍ സ്ഥിരമായി വന്യജീവി ഇറങ്ങുന്ന പ്രദേശമാണെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കുന്നു. രണ്ട് വര്‍ഷം മുന്‍പ് ഇവിടെ ഒരാള്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നെന്ന് വാര്‍ഡ് മെംബര്‍ ലക്ഷ്മണന്‍ പറഞ്ഞു.