ഐ.എം വിജയന്‍ ഇനി ഡെപ്യൂട്ടി കമാന്‍ഡന്റ്; സ്ഥാനക്കയറ്റം വിരമിക്കാന്‍ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ

ഐ.എം വിജയന്‍ ഇനി ഡെപ്യൂട്ടി കമാന്‍ഡന്റ്; സ്ഥാനക്കയറ്റം വിരമിക്കാന്‍ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ

തിരുവനന്തപുരം: വിരമിക്കാന്‍ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ ഫുട്‌ബോള്‍ താരം ഐ.എം വിജയന് സ്ഥാനക്കയറ്റം. കേരള പൊലീസില്‍ എംഎസ്പിയില്‍ അസിസ്റ്റന്റ് കമാന്‍ഡന്റായ അദേഹത്തിന് ഡെപ്യൂട്ടി കമാന്‍ഡന്റായാണ് സ്ഥാനക്കയറ്റം നല്‍കിയത്. ഫുട്‌ബോളിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് സ്ഥാനക്കയറ്റം.

1986 മുതല്‍ കേരള പൊലീസ് ടീമിന് വേണ്ടി അതിഥി താരമായി കളിച്ചിട്ടുള്ള വിജയന് 1987 ലാണ് കോണ്‍സ്റ്റബിളായി നിയമനം നല്‍കിയത്. 2021 ല്‍ എം.എസ്.പിയില്‍ അസിസ്റ്റന്റ് കമാന്‍ഡന്റായി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.