മാനന്തവാടി: ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസിനി സമൂഹത്തിലെ മാനന്തവാടി പ്രൊവിന്‍സിലെ കാവുമന്ദീ അല്‍ഫോന്‍സാ ഭവനാംഗമായ സി.എമരന്‍സ്യ നിര്യാതയായി. 93 വയസായിരുന്നു. ഇന്ന് (1-05-2025)പുലര്‍ച്ചയായിരുന്നു അന്ത്യം.
താമരശേരി രൂപത കോടഞ്ചേരി ഇടവക പുലയന്‍ പറമ്പില്‍ കുടുംബാംഗമാണ്. ഇട്ടിയ വീര-മറിയം ദമ്പതിമാരുടെ ഒന്‍പത് മക്കളില്‍ അഞ്ചാമത്തെ മകളാണ് സി. എമരന്‍സ്യ. മൃതസംസ്‌കാരം നാളെ (02-05-2025) രാവിലെ 10 ന് കല്ലോടി മഠം വക സെമിത്തേരിയില്‍ നടക്കുന്നതായിരിക്കും. സി. എമരന്‍സ്യ മലാപ്പറമ്പ്, കാരയ്ക്കമല, അരിഞ്ചര്‍മല, സീതാമൗണ്ട് എന്നി മഠങ്ങളില്‍ സുപ്പീരിയര്‍ ആയും കോടഞ്ചേരി, കുന്നോത്ത്, കല്ലോടി, ദ്വാരക, കരിമ്പില്‍, പറളിക്കുന്ന്, കൊമ്മയാട് എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സഹോദരങ്ങള്‍ തോമസ്, പരേതരായ ജോസഫ്, മറിയം, റോസാ, മൈക്കിള്‍, ഇട്ടിയാവിര, ഏലി, അച്ചാമ്മ.