ലക്ഷ്യം സ്വയംഭരണാവകാശം: ഫ്രാന്‍സിസ് പാപ്പയുടെ മരണ ശേഷം ചൈനയില്‍ രണ്ട് വൈദികരെ കത്തോലിക്കാ ബിഷപ്പുമാരായി തിരഞ്ഞെടുത്തു

ലക്ഷ്യം സ്വയംഭരണാവകാശം: ഫ്രാന്‍സിസ് പാപ്പയുടെ മരണ ശേഷം ചൈനയില്‍ രണ്ട് വൈദികരെ കത്തോലിക്കാ ബിഷപ്പുമാരായി തിരഞ്ഞെടുത്തു

ബീജിങ്: ഫ്രാന്‍സിസ് പാപ്പയുടെ വിയോഗത്തെ തുടര്‍ന്ന് ആഗോള കത്തോലിക്ക സഭ പുതിയ മാര്‍പാപ്പയ്ക്കായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്ന വേളയില്‍ ചൈനയില്‍ രണ്ട് ബിഷപ്പുമാരെ ഏകപക്ഷീയമായി തിരഞ്ഞെടുത്തു.

റോമില്‍ നിന്ന് സഭയുടെ സ്വയംഭരണാവകാശം ഉറപ്പിക്കാന്‍ ചൈനീസ് അധികൃതര്‍ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു തിരഞ്ഞെടുപ്പെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഷാങ്ഹായിലെ വികാരി ജനറലായ ഫാ. വു ജിയാന്‍ലിനെ ഏപ്രില്‍ 28 ന് ചേര്‍ന്ന പ്രാദേശിക പുരോഹിതരുടെ ഒരു സമ്മേളനം നഗരത്തിലെ പുതിയ സഹായ മെത്രാനായി തിരഞ്ഞെടുത്തു. അടുത്ത ദിവസം സിന്‍ക്‌സിയാങ് രൂപതയുടെ ബിഷപ്പായി ഫാ. ലി ജിയാന്‍ലിന്‍ തിരഞ്ഞെടുക്കപ്പെട്ടതായി സ്പാനിഷ് പത്രമായ എസിഐ പ്രന്‍സ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൈനയിലെ ഈ നിയമനങ്ങള്‍ പുതിയ മാര്‍പാപ്പയ്ക്ക് ഒരു പ്രാരംഭ നയതന്ത്ര വെല്ലുവിളിയാകാന്‍ സാധ്യതയുണ്ട്. ബിഷപ്പ് ജോസഫ് ഷാങ് വീഷുവിനെ രൂപതയുടെ നിയമാനുസൃത ബിഷപ്പായി വത്തിക്കാന്‍ ഇപ്പോള്‍ അംഗീകരിക്കുന്നു.

1991 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ രഹസ്യമായി നിയമിച്ച ഷാങ്, ചൈനീസ് ഭരണകൂടത്തിന്റെ അംഗീകാരമില്ലാതെ പതിറ്റാണ്ടുകളായി ശുശ്രൂഷയ്ക്കായി സമര്‍പ്പിച്ച് നിരവധി തവണ അറസ്റ്റിലായിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.