പഹൽ​ഗാം ഭീകരാക്രമണം: രഹസ്യാന്വേഷണ ഏജൻസികൾ നേരത്തെ മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ട്

പഹൽ​ഗാം ഭീകരാക്രമണം: രഹസ്യാന്വേഷണ ഏജൻസികൾ നേരത്തെ മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ട്

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് ഇന്‍റലിജൻസ് സൂചന നൽകിയിരുന്നതായി റിപ്പോർട്ട്‌. ശ്രീനഗറിൽ ഭീകരർ വിനോദ സഞ്ചാരികളെ ലക്ഷ്യമിടാൻ സാധ്യത ഉണ്ടെന്ന് ഇന്‍റലിജൻസ് സൂചന നൽകിയിരുന്നതായി വിവരം.

26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തെപറ്റി ഇന്‍റലിജൻസിന് വിവരം ലഭിച്ചിരുന്നതായാണ് പുതിയ വെളിപ്പെടുത്തൽ. ശ്രീനഗറിന്റെ പ്രാന്ത പ്രദേശങ്ങളിൽ ഭീകരർ വിനോദസഞ്ചാരികളെ ആക്രമിക്കാൻ പദ്ധതിയിടുന്നതായിട്ടാണ് വിവരം ലഭിച്ചത്. ഇതേതുടർന്ന് സേന മേഖലയിൽ ചില തിരച്ചിലുകൾ നടത്തിയിരുന്നു. സുരക്ഷയും വർധിപ്പിച്ചിരുന്നു.

ഡാച്ചിഗാം, നിഷാത് എന്നിവിടങ്ങളിൽ തിരച്ചിൽ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ശ്രീനഗറിൽ ക്യാമ്പ് ചെയ്തിരുന്നു. എന്നാൽ തിരച്ചിലിൽ കാര്യമായി ഒന്നും കണ്ടെത്താൻ കഴിയാത്താതോടെ 22ന് ദൗത്യം അവസാനിപ്പിച്ചതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായതെന്നാണ് പുതിയ വിവരം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.