ന്യൂഡല്‍ഹി: സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് അതിര്‍ത്തിയില്‍ വ്യോമാഭ്യാസം നടത്താന്‍ വ്യോമസേന. നാളെയും മറ്റന്നാളുമായാണ് വ്യോമസേനയുടെ അഭ്യാസ പ്രകടനം നടക്കുക. രാജസ്ഥാനിലെ ഇന്ത്യ-പാക് അതിര്‍ത്തിയുടെ തെക്കന്‍ പ്രദേശത്താകും അഭ്യാസം. റഫാല്‍, സുഖേയ്-2000 മിറാഷ് 30എസ് യുദ്ധ വിമാനങ്ങളാണ് പ്രകടനത്തില്‍ അണിനിരക്കുക.
വ്യോമാഭ്യാസത്തില്‍ സേന സങ്കീര്‍ണമായ സാഹചര്യങ്ങളില്‍ നടത്തുന്ന കരയാക്രമണം, ഇലക്ട്രോണിക് വാര്‍ഫെയര്‍ തുടങ്ങിയവയിലെ ശേഷികള്‍ പരിശോധിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യും. ഇന്ത്യയുടെ പതിവ് പരിശീലനത്തിന്റെയും ജാഗ്രതയുടെയും ഭാഗവുമാണിത്.
അഭ്യാസ പ്രകടനങ്ങള്‍ നാളെ വൈകുന്നേരം 3:30 ന് ആരംഭിച്ച് മറ്റന്നാള്‍ രാത്രി 9:30 വരെ തുടരും. എയര്‍സ്പേസ് ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.