ഇരുവഴഞ്ഞിപ്പുഴയിലും മുത്തപ്പന്‍ പുഴയിലും മലവെള്ളപ്പാച്ചില്‍; കോഴിക്കോട് മലയോര മേഖലയില്‍ കനത്ത മഴ തുടരുന്നു

ഇരുവഴഞ്ഞിപ്പുഴയിലും മുത്തപ്പന്‍ പുഴയിലും മലവെള്ളപ്പാച്ചില്‍; കോഴിക്കോട് മലയോര മേഖലയില്‍ കനത്ത മഴ തുടരുന്നു

കോഴിക്കോട്: കോഴിക്കോട് മലയോര മേഖലയലില്‍ കനത്ത മഴ. ഇരുവഴഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലും മുത്തപ്പന്‍ പുഴയിലും മലവെള്ളപ്പാച്ചില്‍. പതങ്കയം വെള്ളച്ചാട്ടത്തില്‍ കുടുങ്ങിയ ആളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

വിവരം അറിഞ്ഞ് മുക്കത്തുനിന്ന് അഗ്‌നിരക്ഷാ സേന ഉള്‍പ്പടെ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇപ്പോള്‍ മഴയ്ക്ക് നേരിയ ശമനം ഉണ്ടെന്നാണ് വിവരം. പുഴയില്‍ ജലനിരപ്പ് കുറഞ്ഞിട്ടില്ല. വനമേഖലയില്‍ ശക്തമായ മഴ തുടരുകയാണ്. വിനോദ സഞ്ചാരത്തിനെത്തിയവരാണ് പുഴയുടെ സമീപത്തുളള പാറയില്‍ കുടുങ്ങിയത്. നാട്ടുകാരാണ് ഇവരെ താഴെ എത്തിച്ചത്.

കോടഞ്ചേരി ഭാഗത്താണ് ശക്തമായ മഴ പെയ്തത്. കോഴിക്കോട് നഗരത്തിലും വേനല്‍ മഴ പെയ്തു. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ കണക്കിലെടുത്ത് കോഴിക്കോട് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.