തൃശൂര്‍: പനി ബാധിച്ചു മരിച്ചയാള്‍ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. അതിരപ്പിള്ളി വാഴച്ചാലിലാണ് സംഭവം. വാഴച്ചാല്‍ ഉന്നതിയിലെ 42 വയസുള്ള രാമനാണ് പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്നലെ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ഡോക്ടര്‍ക്ക് പേവിഷബാധ സംശയം തോന്നിയത്.
തിരുവനന്തപുരത്തെ ലാബില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. രാമന് എങ്ങനെയാണ് പേവിഷബാധ ഏറ്റത് എന്നത് സംബന്ധിച്ച് വിവരമില്ല. ഈ മാസം 22 നാണ് രാമന്‍ മരിച്ചത്. എവിടെ നിന്നാണ് പേവിഷ ബാധയേറ്റത് എന്ന് സ്ഥിരീകരിക്കാനുമായില്ല.