ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗം ഡേവിസ് അമെസ് കുത്തേറ്റു മരിച്ചു; ആക്രമണം പള്ളി സന്ദര്‍ശനത്തിനിടെ

ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗം ഡേവിസ് അമെസ് കുത്തേറ്റു മരിച്ചു; ആക്രമണം പള്ളി സന്ദര്‍ശനത്തിനിടെ

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗവും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവുമായ ഡേവിസ് അമെസ് കുത്തേറ്റു മരിച്ചു. ലീ-ഓണ്‍-സീയിലെ ബെല്‍ഫെയര്‍സ് മെത്തഡിസ്റ്റ് പള്ളിയില്‍ പതിവ് പ്രതിവാര കൂടിക്കാഴ്ച നടത്തവെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

സ്വന്തം മണ്ഡലത്തിലെ പൊതുപരിപാടിയുടെ ഭാഗമായാണ് ഡേവിസ് അമെസ് മെത്തേഡിസ്റ്റ് പള്ളിയില്‍ യോഗത്തിനെത്തിയത്. അക്രമി എം.പിയെ നിരവധി തവണ കുത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. മണ്ഡലത്തില്‍ നടക്കുന്ന പരിപാടിയെക്കുറിച്ച് അദ്ദേഹം രാവിലെ ട്വീറ്റ് ചെയ്തിരുന്നു.

69 വയസുകാരനായ ഡേവിഡ് അമെസ് കിഴക്കന്‍ ഇംഗ്ലണ്ടിലെ സൗത്തെന്‍ഡ് വെസ്റ്റില്‍ നിന്നുള്ള എം.പിയാണ്. സംഭവം ഭീകരവും ഞെട്ടിക്കുന്നതുമാണെന്നു ലേബര്‍ പാര്‍ട്ടി നേതാവ് കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.




ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.