ഇസ്ലാമാബാദ്: പാകിസ്ഥാനിൽ അന്യായമായി ദൈവദൂഷണ കുറ്റം ചുമത്തി തടവിലാക്കിയിരിക്കുന്നവർക്ക് നീതി ലഭ്യമാക്കുന്നതിൽ താമസം വരുത്തുന്നുവെന്ന് ഇരകളുടെ കുടുംബങ്ങൾ.12 വർഷമായി നീതിക്കായി കാത്തിരിക്കുകയാണെന്ന് വ്യാജ ദൈവനിന്ദാ കേസിൽ തടവിലാക്കപ്പെട്ട 42 കാരനായ ആസിഫ് പെർവായിസ് എന്ന ക്രൈസ്തവൻറെ കുടുംബം വെളിപ്പെടുത്തി. 2020ലാണ് ആസിഫ് പെർവായിസിനെ അറസ്റ്റ് ചെയ്തത്.
ആസിഫ് നിരപരാധിയാണെന്നും അപ്പീലിന് പോയ അദേഹത്തിൻറെ കേസ് കാരണമൊന്നും കൂടാതെ നീട്ടിവെച്ച് റദ്ദാക്കിയെന്നും കുടുംബം പരാതിപ്പെടുന്നു. ഭീഷണി മൂലം കുടുംബം താമസം പോലും മാറ്റേണ്ടി വന്നു. ഇതുപോലുള്ള നിരവധി സംഭവങ്ങൾ ഉണ്ടെന്ന് കുറ്റാരോപിതൻറെ സഹോദരൻ വസീം പെർവായിസ് വാർത്താ ഏജൻസിയായ ഫീദെസിനേടോ വെളിപ്പെടുത്തി.
അതേ സമയം വ്യാജ മതനിന്ദ കുറ്റം ചുമത്തപ്പെട്ട രണ്ട് ക്രൈസ്തവ യുവാക്കളെ അടുത്തിടെ ലാഹോര്‍ സെഷന്‍സ് കോടതി കുറ്റവിമുക്തരാക്കിയിരുന്നു. 20കാരനായ ആദില്‍ ബാബറിനും 16കാരനായ സൈമണ്‍ നദീമിനുമാണ് മോചനം ലഭിച്ചത്. പാകിസ്ഥാനിലെ കഠിനമായ മതനിന്ദ നിയമങ്ങളിലെ സെക്ഷന്‍ 295 എ പ്രകാരം രജിസ്റ്റര്‍ ചെയ്ത കുറ്റത്തില്‍ നിന്ന് ഇരുവരെയും ലാഹോറിലെ മജിസ്ട്രേറ്റായ സൊഹൈല്‍ റഫീഖ് കുറ്റവിമുക്തനാക്കിയതായി സുപ്രീം കോടതി അഭിഭാഷകന്‍ സസീബ് അഞ്ജും പറഞ്ഞു .