റിയാദ്: വാഹനാപകടത്തെ തുടര്‍ന്ന് കഴിഞ്ഞ 20 വര്‍ഷമായി കോമയില്‍ ആയിരുന്ന സൗദി അറേബ്യയിലെ 'ഉറങ്ങുന്ന രാജകുമാരന്‍' എന്നറിയപ്പെടുന്ന പ്രിന്‍സ് അല്‍ വലീദ് ബിന്‍ ഖാലിദ് ബിന്‍ തലാല്‍ അന്തരിച്ചു.
2005 ലുണ്ടായ വാഹനാപകടത്തില്‍ തലാലിന്റെ തലച്ചോറിന് ഗുരുതരമായ ക്ഷതമേല്‍ക്കുകയും തുടര്‍ന്ന് കോമയിലാകുകയുമായിരുന്നു. ബ്രിട്ടനിലെ സൈനിക കോളജില്‍ പഠിക്കുന്ന സമയത്താണ് അല്‍ വലീദ് അപകടത്തില്‍ പെടുന്നത്.
അബോധാവസ്ഥയിലായ രാജകുമാരനെ റിയാദിലെ കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയില്‍ പ്രവേശിപ്പിച്ചിരുന്നു. 20 വര്‍ഷമായി വെന്റിലേറ്ററിന്റെ സഹായയത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ആധുനിക സൗദി അറേബ്യയുടെ സ്ഥാപകനായ അബ്ദുല്‍ അസീസ് രാജാവിന്റെ ചെറുമകനാണ് പ്രിന്‍സ് അല്‍ വലീദ്.