കോട്ടയം: വൈക്കം മുറിഞ്ഞപുഴയിൽ വള്ളം മറിഞ്ഞു. മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവർ സഞ്ചരിച്ച വള്ളമാണ് മറിഞ്ഞത്.
30 പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. ഒരാളെ കാണാനില്ലെന്നാണ് സൂചന. പാണാവള്ളി സ്വദേശി സുമേഷിനെയാണ് കാണാതായത്. ഇയാൾക്കായി തിരച്ചിൽ നടക്കുകയാണ്. ബാക്കി എല്ലാവരും രക്ഷപെട്ടുവെന്നാണ് ലഭ്യമാകുന്ന വിവരം.
ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. കൂടുതൽ പേർ വള്ളത്തിൽ കയറിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.