ഗുസാര (അഫ്ഗാനിസ്ഥാന്‍): ഇറാനില്‍ നിന്നുള്ള അഫ്ഗാന്‍ കുടിയേറ്റക്കാര്‍ സഞ്ചരിച്ച ബസ് അപകടത്തിപ്പെട്ട് 78 പേര്‍ മരിച്ചു. മരിച്ചവരില്‍ 17 പേര്‍ കുട്ടികളാണ്. ചൊവ്വാഴ്ച രാത്രി ഗുസാര ജില്ലയിലെ ഹേറത്ത് പ്രവിശ്യയിലായിരുന്നു അപകടം.
ഇന്ധനവുമായി പോവുകയായിരുന്ന ഒരു ട്രക്കിലും ബൈക്കിലും ഇടിച്ച് ബസ് കത്തിയമരുകയായിരുന്നു. ബസിന് വലിയ തോതില്‍ തീപിടിച്ചതിനാല്‍ രക്ഷാ പ്രവര്‍ത്തനം കാര്യമായി നടന്നില്ല.
പല മൃതദേഹങ്ങളും തിരിച്ചറിയാനാവാത്ത നിലയിലാണെന്ന് മിലിട്ടറി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നു. അപകടത്തെ തുടര്‍ന്ന് തീപിടിച്ച ബസും മറ്റ് രണ്ട് വാഹനങ്ങളും റോഡില്‍ നിന്ന് നീക്കാന്‍ തന്നെ ഏറെ സമയമെടുത്തു.
അപകടത്തെക്കുറിച്ച് സെന്‍ട്രല്‍ താലിബാന്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ സമീപ കാലത്തുണ്ടായ ഏറ്റവും വലിയ അപകടമാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.