ഇസ്ലാമാബാദ് : ബലൂചിസ്ഥാനിൽ രാഷ്ട്രീയ റാലിക്ക് നേരെ ഉണ്ടായ ചാവേർ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റു. ബലോചിസ്ഥാൻ നാഷണൽ പാർട്ടിയുടെ റാലിക്കിടെയാണ് ആക്രമണം ഉണ്ടായത്.
ബലൂചിസ്ഥാൻ നാഷണൽ പാർട്ടിയുടെ പ്രവർത്തകർ പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിലെ ഒരു സ്റ്റേഡിയത്തിൽ ഒത്തുകൂടിയിരുന്നു. ഇതിനിടയിൽ സ്റ്റേഡിയത്തിന്റെ പാർക്കിങ് സ്ഥലത്താണ് സ്ഫോടനം നടന്നത്. പരിക്കേറ്റവരിൽ ഏഴ് പേരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.
ബലൂചിസ്ഥാൻ പാകിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയാണ്. ധാതുസമ്പന്നമായ പ്രദേശം കൂടിയാണിത്. എന്നാൽ നിരന്തര ആക്രമണങ്ങൾ നടക്കുന്ന ഇവിടം ദാരിദ്ര്യം കൂടുതലുള്ള ഒരിടം കൂടിയാണ് ഇവിടം. മാനുഷിക വികസന സൂചികയിൽ ഈ പ്രദേശം വളരെ പിന്നിലാണ്.
കറ്റ്വയ്ക്ക് പുറമെ മറ്റു രണ്ട് സ്ഥലത്ത് കൂടി ഇന്നലെ ഭീകരാക്രമണങ്ങൾ നടന്നിരുന്നു. ബലൂചിസ്ഥാനിലെ രാഷ്ട്രീയ റാലിയിൽ നടന്ന ചാവേറാക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. അതുപോലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ സൈനിക താവളത്തിൽ ഉണ്ടായ ചാവേറാക്രമണത്തിൽ ആറ് സൈനികരും കൊല്ലപ്പെട്ടു.'- അധികൃതർ പറഞ്ഞു.