അയര്‍ലന്‍ഡിലെ കോര്‍ക്ക് ഇടവക പള്ളിയില്‍ ദിവ്യ ബലിക്കിടെ ഇസ്ലാമിക കുട്ടിപ്പടയുടെ അഴിഞ്ഞാട്ടം; ഹന്നാന്‍ വെള്ളം തുപ്പി മലിനമാക്കി

അയര്‍ലന്‍ഡിലെ കോര്‍ക്ക് ഇടവക പള്ളിയില്‍ ദിവ്യ ബലിക്കിടെ ഇസ്ലാമിക കുട്ടിപ്പടയുടെ അഴിഞ്ഞാട്ടം; ഹന്നാന്‍ വെള്ളം തുപ്പി മലിനമാക്കി

ഉച്ചഭാഷിണിയിലൂടെ 'മാഷാ അള്ളാ' എന്ന് വിളിച്ച് ദിവ്യബലി തടസപ്പെടുത്തി.
ഹന്നാന്‍ വെള്ളത്തില്‍ കൈകള്‍ ഇടുകയും തുപ്പി മലിനമാക്കുകയും ചെയ്തു.


കോര്‍ക്ക്: അയര്‍ലന്‍ഡിലെ കോര്‍ക്ക് വില്‍ട്ടണ്‍ എസ്.എം.എ സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കിടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഇസ്ലാമിക് കുട്ടിപ്പടയുടെ അഴിഞ്ഞാട്ടം.

ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് വിശുദ്ധ കുര്‍ബാന നടക്കവെ ഇസ്ലാം മതത്തില്‍പ്പെട്ട ആറ് പേരടങ്ങുന്ന ഏഷ്യന്‍ വംശജരായ കൗമാരക്കാര്‍ ദേവാലയത്തിന്റെ പിന്‍വാതിലിലൂടെ ഉള്ളില്‍ പ്രവേശിച്ച് ഉച്ചഭാഷിണിയിലൂടെ 'മാഷാ അള്ളാ 'എന്ന് വിളിച്ച് ദിവ്യബലി തടസപ്പെടുത്തുകയായിരുന്നു.

ഈ സമയം വികലാംഗനെന്ന് തെറ്റിദ്ധരിപ്പിച്ച് ക്രച്ചസുമായി എത്തിയ മുതിര്‍ന്ന ഒരാള്‍ പള്ളിയുടെ മുന്‍ ഭാഗത്ത് നിലയുറപ്പിച്ചു. ഇന്ത്യക്കാരെ കളിയാക്കുന്ന വിധത്തിലുള്ള ഒരു കനേഡിയന്‍ പാട്ടും ഉച്ചത്തില്‍ സ്പീക്കറിലൂടെ കേള്‍പ്പിച്ചു കൊണ്ടിരുന്നു. പത്തു മുതല്‍ 20 വയസുവരെ പ്രായമുള്ളവരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്. സംഘത്തിലെ ഒരാള്‍ സംഭവത്തിന്റെ വീഡിയോ ചിത്രീകരിക്കുന്നുണ്ടായിരുന്നു.

ദിവ്യബലി തടസപ്പെടുത്തി കുട്ടിപ്പട ഒച്ചപ്പാട് തുടര്‍ന്നതോടെ പള്ളി കമ്മറ്റിക്കാര്‍ പള്ളിയുടെ പിന്നില്‍ ചെന്ന് പുറത്തു പോകാന്‍ ആവശ്യപ്പെട്ടു അതോടെ ക്രച്ചസില്‍ എത്തിയ ആള്‍ ഒഴികെ മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു.

അതിനിടെ ക്രച്ചസുമായി നിന്ന വ്യക്തി പള്ളിയുടെ വലതു വശത്തെ വാതിലിലുടെ ഉള്ളില്‍ പ്രവേശിക്കുകയും തിരുസ്വരൂപങ്ങള്‍ക്ക് മുന്നില്‍ കുട്ടികളുടെയും മറ്റ് വിശ്വാസി സമൂഹത്തിന്റെയും ഇടയില്‍ നിന്ന് ഏറെ മ്ലേഛമായ ചില ചേഷ്ടകള്‍ കാണിക്കുകയും തീവ്ര മതവാക്കുകള്‍ ഉച്ചരിക്കുകയും ചെയ്തുകൊണ്ടിരുന്നു.

മാത്രമല്ല, ഹന്നാന്‍ വെള്ളത്തില്‍ കൈകള്‍ ഇടുകയും തുപ്പി മലിനമാക്കുകയും ചെയ്തു. കുര്‍ബാന സ്വീകരണത്തിന്റെ സമയത്ത് ഇയാള്‍ വിശുദ്ധ കുര്‍ബാന കൈക്കൊള്ളാനായി അടുത്തതോടെ പള്ളിയില്‍ നിന്നും പുറത്തിറങ്ങാന്‍ വിശ്വാസികള്‍ ആവശ്യപ്പെട്ടു.

ഇതോടെ ക്ഷുഭിതനായ ഇയാള്‍ അസഭ്യവാക്കുകള്‍ പറഞ്ഞ് പള്ളിയ്ക്ക് പുറത്തിറങ്ങി. കമ്മറ്റിക്കാര്‍ അടക്കമുള്ളവര്‍ മാറിപോകാന്‍ ആവശ്യപ്പെട്ടതോടെ കൂടുതല്‍ ഉച്ചത്തില്‍ ബഹളം കൂട്ടി ക്രച്ചസും ഉപേക്ഷിച്ച് അയാള്‍ കടന്നുകളഞ്ഞു. സംഭവ സമയത്ത് പള്ളിക്കുള്ളില്‍ വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കാന്‍ കുട്ടികളടക്കം അഞ്ഞൂറോളം പേരുണ്ടായിരുന്നു.  ഏതാനം മാസങ്ങള്‍ക്ക് മുമ്പ് ഇതേ ദേവാലയത്തില്‍ മലയാളം വിശുദ്ധ കുര്‍ബാന നടക്കുമ്പോള്‍ മറ്റൊരു സംഘം വന്ന് ബഹളം വച്ചിരുന്നു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.