വിയറ്റ്‌നാമില്‍ 149 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച് കല്‍മേഗി ചുഴലിക്കാറ്റ്; അഞ്ച് മരണം; ആറ് വിമാനത്താവളങ്ങള്‍ അടച്ചു

വിയറ്റ്‌നാമില്‍ 149 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച് കല്‍മേഗി ചുഴലിക്കാറ്റ്; അഞ്ച് മരണം; ആറ് വിമാനത്താവളങ്ങള്‍ അടച്ചു

ഹാനോയ് : ഫിലിപ്പീന്‍സില്‍ നൂറിലേറെ ജീവനുകള്‍ കവരുകയും കനത്ത നാശം വിതയ്ക്കുകയും ചെയ്ത കല്‍മേഗി ചുഴലിക്കാറ്റ് വിയറ്റ്‌നാമിലേക്ക് പ്രവേശിച്ചു. വിയറ്റ്‌നാമിലുടനീളം ശക്തമായ കാറ്റും പേമാരിയുമാണ്. ഇതുവരെ അഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഗിയ ലായിലും ഡാക് ലാക്കിലും നിരവധി വീടുകള്‍ തകര്‍ന്നതിനെത്തുടര്‍ന്ന് നിരവധി പേരെ കാണാതായി. വിയറ്റ്‌നാമിലെ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ശക്തമായ ചുഴലിക്കാറ്റുകളില്‍ ഒന്നാണ് കല്‍മേഗി. മണിക്കൂറില്‍ 149 കിലോമീറ്റര്‍ വേഗതയില്‍ വീശിയ കാറ്റും തുടര്‍ച്ചയായ മഴയും ഇതിനകം വെള്ളപ്പൊക്കബാധിത പ്രദേശങ്ങളെ ബാധിച്ചിട്ടുണ്ട്.

ആറ് വിമാനത്താവളങ്ങള്‍ അടച്ചു. നൂറുകണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കി. സാഹചര്യം നേരിടാന്‍ സജ്ജമെന്ന് അധികൃതര്‍ അറിയിച്ചു. 2,60,000 ത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായി സര്‍ക്കാര്‍ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.