ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം വന്‍ സ്ഫോടനം. രാത്രി ഏഴ് മണിയോടെയാണ് സംഭവം. നിര്‍ത്തിയിട്ടിരുന്ന കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഒരാള്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം.
സമീപത്തുണ്ടായിരുന്ന വാഹനങ്ങള്‍ക്കും തീ പിടിച്ചു. പലര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സ്ഫോടനം ഉണ്ടായ ഉടനെ ആളുകള്‍ ചിതറിയോടി. ഡല്‍ഹിയിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് ചെങ്കോട്ട. ആള്‍ക്കൂട്ടം തിങ്ങി നിറഞ്ഞ മേഖലയിലാണ് സ്ഫോടനം ഉണ്ടായത്.
സ്ഫോടനത്തിന് പിന്നാലെ സമീപത്തുനിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്. പ്രദേശത്ത് പൊലീസ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. പൊലീസും ഫയര്‍ഫോഴ്സ് ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.