കൊച്ചി : മലയാളികളുടെ പ്രിയ നടൻ ശ്രീനിവാസന്റെ മൃതദേഹം ടൗൺഹാളിലെ പൊതുദർശനം പൂർത്തിയാക്കി കണ്ടനാട്ടെ വീട്ടിലെത്തിച്ചു. നാളെ രാവിലെ പത്തിന് വീട്ടിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തും. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
ശ്രീനിവാസൻ്റെ അടുത്ത സുഹൃത്തുക്കളായ മമ്മൂട്ടിയും മോഹൻലാലും ആദരാഞ്ജലികൾ അർപ്പിക്കാൻ ടൗൺഹാളിലെത്തി. നടൻ ദിലീപ്, സംവിധായകൻ സത്യൻ അന്തിക്കാട്, ബേസിൽ ജോസഫ്, ഉണ്ണി മുകുന്ദൻ തുടങ്ങി മലയാള സിനിമാ മേഖലയിലെ ഒട്ടുമിക്ക താരങ്ങളും താരത്തെ അവസാന നോക്കുകാണാനെത്തി.
ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഏറെ നാളായി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു ശ്രീനിവാസന്‍. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപ്രതീക്ഷിതമായി അദേഹത്തിന്റെ വിയോഗം. കണ്ടനാട്ടെ വീട്ടിലേയ്ക്കാണ് ശ്രീനിവാസന്റെ മൃതദേഹം ആദ്യം എത്തിച്ചത്. ഉച്ചവരെ ഇവിടെ പൊതുദര്‍ശനം നടന്നു. ശേഷം എറണാകുളം ടൗണ്‍ ഹാളിലേയ്ക്ക് പൊതുദർശത്തിനായി കൊണ്ടുപോകുകയായിരുന്നു.