ആരോപണങ്ങളെല്ലാം അടിസ്ഥാനാരഹിതം: യഥാര്‍ഥ കാരണം ഊര്‍ജ്ജ സമ്പത്തിനോടുള്ള ആര്‍ത്തി; യു.എസിനെതിരെ ആഞ്ഞടിച്ച് ഡെല്‍സി റോഡ്രിഗസ്

ആരോപണങ്ങളെല്ലാം അടിസ്ഥാനാരഹിതം: യഥാര്‍ഥ കാരണം ഊര്‍ജ്ജ സമ്പത്തിനോടുള്ള ആര്‍ത്തി; യു.എസിനെതിരെ ആഞ്ഞടിച്ച് ഡെല്‍സി റോഡ്രിഗസ്

കാരക്കസ്: ട്രംപ് ഭരണകൂടത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി വെനസ്വേലയിലെ ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ്. മയക്കുമരുന്ന് കടത്തല്‍, ജനാധിപത്യം, മനുഷ്യാവകാശ ലംഘനങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് വെനസ്വേലയ്‌ക്കെതിരെ അമേരിക്ക ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും യഥാര്‍ഥ കാരണം മേഖലയിലെ ഊര്‍ജ്ജ സമ്പത്തിനോടുള്ള ആര്‍ത്തിയാണെന്നുമായിരുന്നു റോഡ്രിഗസിന്റെ പ്രതികരണം.

വെനസ്വേലന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. നിങ്ങള്‍ക്കെല്ലാം അറിയാം. വെനസ്വേലയുടെ വിഭവങ്ങള്‍ക്ക് മേലുള്ള ആര്‍ത്തിയാണ് യുഎസിന് ഉള്ളത്. മയക്കുമരുന്ന് കടത്തല്‍, ജനാധിപത്യം, മനുഷ്യാവകാശങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ആരോപണങ്ങളെല്ലാം ഒഴികഴിവുകളായിരുന്നുവെന്നും ഡെല്‍സി റോഡ്രിഗസ് പറഞ്ഞു. യു.എസുമായി എല്ലാ കക്ഷികള്‍ക്കും ഗുണപ്രദമായതും വ്യാപാര കരാറില്‍ കൃത്യമായി നിര്‍വചിച്ചിട്ടുള്ളതുമായ ഊര്‍ജ്ജ ബന്ധത്തിന് വെനസ്വേല തയ്യാറാണെന്നും അവര്‍ വ്യക്തമാക്കി.

വെനസ്വേലന്‍ ഭരണകൂടത്തില്‍ നിന്ന് യു.എസിന് പൂര്‍ണ പിന്തുണ ലഭിക്കുന്നുണ്ടെന്നും വര്‍ഷങ്ങളോളം വെനസ്വേലയേയും അതിന്റെ എണ്ണ ശേഖരത്തെയും നിയന്ത്രിക്കുമെന്നുമുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇടക്കാല പ്രസിഡന്റിന്റെ
പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.